2: അച്ഛന്റെ ദു:ഖം
അമ്മ
പറഞ്ഞറിഞ്ഞതാണ്. അച്ഛന്‍റെ അച്ഛന്‍ വലിയ പ്രതാപി ആയിരുന്നു. രണ്ടായിരത്തിലധികം
തേങ്ങ വെട്ടാനുണ്ടാവും. നൂരേക്കറോളം പുഞ്ചനിലവും കൃഷി ചെയ്യാന്‍ . വീട്ടില്‍
അകത്തെ പണി ചെയ്യാന്‍ നാലോ അഞ്ചോ സ്ത്രീകള്‍. പുറത്തെ പണിക്കു ആവശ്യത്തിനു വേറെ ചെറുപ്പക്കാര്‍.
“തമ്പ്രാനെ” എന്ന് ഉച്ചത്തില്‍ പറയാന്‍ ഭയപ്പെടുന്നവര്‍. എതിര്‍ത്ത് പറഞ്ഞാല്‍
കിട്ടുന്ന ശിക്ഷ നല്ലവണ്ണം കണ്ടും കൊണ്ടും അറിഞ്ഞവര്‍. തിരുവായ്ക് എതിര്‍വാ യില്ല
എന്നര്ത്ഥം. കൊല്ലും കൊലയും നടത്താന്‍ രാജാവിന്റെ
മൌനാനുവാദം ഉള്ള നാട്ടു പ്രമാണി.
മക്കള്‍ നാലു പേര്‍. മൂന്നു ആണും ഒരു പെണ്ണും . എന്റെ അച്ഛന്‍ ആണുങ്ങളില്‍ മൂത്തവന്‍. നാലാം ക്ലാസ്സില്‍ പരീക്ഷ കഴിഞ്ഞു വന്നപ്പോളാണ് സുഗ്രീവാജ്ഞ. " ഇനി താന്‍ പഠിക്കെണ്ട . ഇവിടെ ഉള്ള വസ്തു വഹകള്‍ നോക്കാന്‍ ഇപ്പോളുള്ള പഠിത്തം ധാരാളം മതി. തേങ്ങ വെട്ടും കൃഷിയും നോക്കി ഇവിടെ നിന്നാല്‍ മതി ". അച്ഛന്‍ കരഞ്ഞു പറഞ്ഞു നോക്കി . അമ്മയെക്കൊണ്ടു പറയിച്ചുനോക്കി. നിഷ്ഫലം. രണ്ടാഴ്ച കരഞ്ഞു നടന്നു. ഭക്ഷണം പോലും കഴിക്കാതെ. സുഗ്രീവാജ്ഞ കല്ലും പിളര്കും. അങ്ങനെ അച്ഛന്‍റെ പഠിത്തം നിന്നു. നാലാം ക്ലാസ്സ് പാസ്സ് ഒന്നാം ക്ലാസോടെ . അനുജന്മാര്‍ ഭാഗ്യവാന്മാര്‍. പഠിക്കാന്‍ താത്പര്യം ഇല്ലെങ്കിലും സ്കൂളില്‍ പോകാം. മാവില്‍ കേറാം. കളിക്കാം.
Comments
Post a Comment