10. അമ്മയുടെ സഹോദരങ്ങള്‍ - ഞങ്ങളുടെ ചിറ്റ
ഞങ്ങളുടെ അമ്മയ്ക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. അമ്മയേക്കാള്‍ മൂത്തത്തയാളായിരുന്നു സഹോദരന്, ഞങ്ങളുടെ ഒരേ ഒരു അമ്മാവന്‍. ഇളയവര്‍ രണ്ടു സഹോദരിമാര്‍. മുമ്പ് സൂചിപ്പിച്ചതുപോലെ അമ്മാവന്‍ വിവാഹം കഴിച്ചത് ഞങ്ങളുടെ അച്ഛന്റെ സഹോദരിയെ, അതുപോലെ എല്ലാത്തിലും ഇളയ സഹോദരിയെ വിവാഹം കഴിച്ചതും അച്ഛന്റെ ഇളയ അനുജനായിരുന്നു. ഇടയ്ക്കുള്ള സഹോദരിമാത്രം വേറെ വിവാഹം കഴിച്ചു കുറച്ചു മാറിയായിരുന്നു താമസം, അതുകൊണ്ടോ മറ്റോ ഞങ്ങളുടെ കുടുംബവുമായി അത്ര അടുപ്പം കാണിച്ചിരുന്നില്ല, പോരാഞ്ഞു അവരെ വിവാഹം കഴിച്ചയാള്‍ അല്‍പ സ്വല്പം സ്വഭാവ ദൂഷ്യം ഉള്ളയാളായിരുന്നു എന്ന് പൊതുജന സംസാരം. അമ്മയുടെ ഏറ്റവും ഇളയ സഹോദരി ചിറ്റ ഞങ്ങളുടെ അമ്മയ്ക്ക് എപ്പോഴും തുണയായിരുന്നു, സുഖത്തിലും ദു:ഖത്തിലും ഒരു പോലെ. ഞങ്ങള്‍ക്ക് ചിറ്റ അമ്മയെപ്പോലെ തന്നെയായിരുന്നു. പക്ഷെ ചിറ്റയുടെ തൊട്ടടുത്ത് ഞങ്ങളുടെ തറവാട്ടില്‍ താമസിച്ചിരുന്ന അമ്മാവനില്‍ നിന്നും ചിറ്റയ്ക്ക് സഹായം ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല കുറെയൊക്കെ...