10. അമ്മയുടെ സഹോദരങ്ങള്‍ - ഞങ്ങളുടെ ചിറ്റ

ഞങ്ങളുടെ അമ്മയ്ക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. അമ്മയേക്കാള്‍ മൂത്തത്തയാളായിരുന്നു സഹോദരന്, ഞങ്ങളുടെ  ഒരേ ഒരു അമ്മാവന്‍. ഇളയവര്‍ രണ്ടു സഹോദരിമാര്‍. മുമ്പ് സൂചിപ്പിച്ചതുപോലെ   അമ്മാവന്‍  വിവാഹം കഴിച്ചത് ഞങ്ങളുടെ അച്ഛന്റെ സഹോദരിയെ, അതുപോലെ  എല്ലാത്തിലും ഇളയ സഹോദരിയെ വിവാഹം കഴിച്ചതും  അച്ഛന്റെ ഇളയ  അനുജനായിരുന്നു. ഇടയ്ക്കുള്ള സഹോദരിമാത്രം വേറെ വിവാഹം കഴിച്ചു കുറച്ചു മാറിയായിരുന്നു താമസം, അതുകൊണ്ടോ  മറ്റോ ഞങ്ങളുടെ കുടുംബവുമായി  അത്ര അടുപ്പം കാണിച്ചിരുന്നില്ല, പോരാഞ്ഞു  അവരെ വിവാഹം കഴിച്ചയാള്‍  അല്‍പ സ്വല്പം സ്വഭാവ ദൂഷ്യം ഉള്ളയാളായിരുന്നു  എന്ന് പൊതുജന സംസാരം.
അമ്മയുടെ  ഏറ്റവും ഇളയ സഹോദരി  ചിറ്റ  ഞങ്ങളുടെ അമ്മയ്ക്ക് എപ്പോഴും തുണയായിരുന്നു, സുഖത്തിലും ദു:ഖത്തിലും ഒരു പോലെ. ഞങ്ങള്‍ക്ക് ചിറ്റ അമ്മയെപ്പോലെ തന്നെയായിരുന്നു. പക്ഷെ ചിറ്റയുടെ  തൊട്ടടുത്ത് ഞങ്ങളുടെ  തറവാട്ടില്‍ താമസിച്ചിരുന്ന അമ്മാവനില്‍ നിന്നും  ചിറ്റയ്ക്ക്   സഹായം ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല  കുറെയൊക്കെ  ഉപദ്രവവും കിട്ടിയിരുന്നു എന്നത്  വസ്തുതയാണ്. അവര്‍ തമ്മിലുള്ള വസ്തുവിന്റെ ഇടയില്‍ വേലി കെട്ടുമ്പോള്‍ ചിറ്റയുടെ  വസ്തുവിന്റെ   ചെറിയ  ഭാഗം  മെല്ലെ മെല്ലെ കൈയ്യേറാന്‍ കൂടി അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം മങ്കൊമ്പിലെ പ്രസിദ്ധമായ കുളങ്ങര ഇല്ലത്തെ കാര്യസ്ഥനായിരുന്നു.  ധാരാളം കൃഷിയുള്ള  ഇല്ലം, അതുകൊണ്ടു സാമ്പത്തികവും മെച്ചം. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരുന്നു എങ്കിലും. അമ്മുമ്മ തന്നെ അല്‍പ്പം ഇരുണ്ട നിറം ആയിരുന്ന ഇദ്ദേഹത്തിനെ  ‘കാര്‍ക്കോടകന്‍’ എന്ന് വിളിക്കുമായിരുന്നു.മറ്റുള്ളവരെ സഹായിക്കുന്നതിനുപരി  ഉപദ്രവിക്കുവാന്‍  ശ്രമിക്കുന്നയാള്‍  എന്നതു കൊണ്ടു ഈ പേരു അന്വര്ഥമായി  എന്ന് പറയാം.
ചിട്റ്റയുടെ  ഭര്‍ത്താവ്  ഞങ്ങളുടെ അച്ഛന്റെ  ഇളയ അനുജനായിരുന്നു. ജോലി ബോട്ടില്‍ തന്നെ, പക്ഷെ  യാത്രാ ബോട്ടില്‍ അല്ല, കാര്‍ഗോ സര്‍വീസ്  നടത്തുന്ന ബോട്ടില്‍. വലിയ പത്തേമാരികള്‍  ചരക്കു കയറ്റി   ചെറിയ ബോട്ട് കൊണ്ടു  വലിച്ചു  കൊച്ചി തുറമുഖത്തെത്തിക്കുകയായിരുന്നു  ജോലി. പുളിക്കീഴ്  പഞ്ചസാര ഫാക്ടറിയില്‍  നിന്ന്   പഞ്ചസാരയും ആട്ടിയ  വെളിച്ചെണ്ണയും  കൊപ്രയും കശുവണ്ടിയും മറ്റും ആയിരുന്നു  കയറ്റി അയച്ചിരുന്നത്. ചിറ്റപ്പനും കൂട്ടര്‍ക്കും ഈ ജോലിയില്‍  ശമ്പളം  കൂടാതെ ചില്ലറ  സമ്പാദിക്കുവാന്‍  സാധിക്കുമായിരുന്നു. കൊണ്ടു പോകുന്ന സാധനങ്ങള്‍  കുറേശ്ശെ ചോര്ത്തിയെടുക്കുവാനും കഴിഞ്ഞിരുന്നു.  അച്ഛന്റെ പോലെ ഒരു മണിക്കൂറിനു കിട്ടുന്ന  ഒരണ ബാറ്റായില്‍ നിന്ന്   പിശുക്കി വീട്ടില്‍ അരി വാങ്ങേണ്ട  ഗതികെടില്ലായിരുന്നു. പണം ധാരാളം കയ്യില്‍ വന്നപ്പോള്‍ ചിറ്റപ്പന്‍  പല ദുശ്ശീലങ്ങള്‍ക്കും  അടിമയായി. മദ്യപാനവും പണം വെച്ചുള്ള ചീട്ടുകളിയും പതിവായി


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും