Posts

Showing posts from February 22, 2018

10. അമ്മയുടെ സഹോദരങ്ങള്‍ - ഞങ്ങളുടെ ചിറ്റ

ഞങ്ങളുടെ അമ്മയ്ക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. അമ്മയേക്കാള്‍ മൂത്തത്തയാളായിരുന്നു സഹോദരന്, ഞങ്ങളുടെ  ഒരേ ഒരു അമ്മാവന്‍. ഇളയവര്‍ രണ്ടു സഹോദരിമാര്‍. മുമ്പ് സൂചിപ്പിച്ചതുപോലെ   അമ്മാവന്‍  വിവാഹം കഴിച്ചത് ഞങ്ങളുടെ അച്ഛന്റെ സഹോദരിയെ, അതുപോലെ  എല്ലാത്തിലും ഇളയ സഹോദരിയെ വിവാഹം കഴിച്ചതും  അച്ഛന്റെ ഇളയ  അനുജനായിരുന്നു. ഇടയ്ക്കുള്ള സഹോദരിമാത്രം വേറെ വിവാഹം കഴിച്ചു കുറച്ചു മാറിയായിരുന്നു താമസം, അതുകൊണ്ടോ  മറ്റോ ഞങ്ങളുടെ കുടുംബവുമായി  അത്ര അടുപ്പം കാണിച്ചിരുന്നില്ല, പോരാഞ്ഞു  അവരെ വിവാഹം കഴിച്ചയാള്‍  അല്‍പ സ്വല്പം സ്വഭാവ ദൂഷ്യം ഉള്ളയാളായിരുന്നു  എന്ന് പൊതുജന സംസാരം. അമ്മയുടെ  ഏറ്റവും ഇളയ സഹോദരി  ചിറ്റ  ഞങ്ങളുടെ അമ്മയ്ക്ക് എപ്പോഴും തുണയായിരുന്നു, സുഖത്തിലും ദു:ഖത്തിലും ഒരു പോലെ. ഞങ്ങള്‍ക്ക് ചിറ്റ അമ്മയെപ്പോലെ തന്നെയായിരുന്നു. പക്ഷെ ചിറ്റയുടെ  തൊട്ടടുത്ത് ഞങ്ങളുടെ  തറവാട്ടില്‍ താമസിച്ചിരുന്ന അമ്മാവനില്‍ നിന്നും  ചിറ്റയ്ക്ക്   സഹായം ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല  കുറെയൊക്കെ...

9.എന്റെ അമ്മ

ജീവിതം മുഴുവനും തന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എന്ന ഒരു ലക്ഷൃത്തിനു വേണ്ടി ഉഴിഞ്ഞുവയ്കുക. ആ ലക്‌ഷ്യം പ്റാപിക്കുന്നത് കാണാന്‍ കാത്തിരിക്കാതെ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പിരിയുക. അതായിരുന്നു ജീവിതം മുഴുവന്‍ ഞങ്ങള്ക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മ. തുച്ഛമായ അച്ഛന്റെ ശമ്പളം ജ്യേഷ്ഠന്റെ പഠനച്ചെലവിനു വേണ്ടി സന്തോഷപൂര്വം. അച്ഛനെക്കൊണ്ടു ശമ്പളം കിട്ടുന്ന അന്ന് തന്നെ ആലപ്പുഴയില്‍ വച്ച് തിരുവനന്തപുരത്തേക്ക് മണി ഓര്ഡര്‍ അയപ്പിച്ചതിനു ശേഷം വീട്ടിലെ ചിലവിനു കിട്ടുന്നത് രണ്ടുമാസം കൂടി പറമ്പില്‍ നിന്നു കിട്ടുന്ന എന്പതോ നൂറോ തേങ്ങായും മൂന്നും നാലും ദിവസം കൂടി അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടു വരുന്ന ഒന്നര രൂപ ബാറ്റയും മാത്രം. അത് കൊണ്ടുമാത്രം വീട്ടിലെ ചെലവിനു തികഞ്ഞിരുന്നില്ല. പശുവിനെ വളര്ത്തി പാല്‍ വിറ്റും , കുറിച്ചിട്ടി നടത്തി ചില മറിപ്പുകള്‍ നടത്തിയും , തെങ്ങ് ചെത്തി പാട്ടം കിട്ടുന്നതില്‍ നിന്നും കിട്ടുന്നവരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങിയും മറ്റുമാണ് അമ്മ വീട്ടുകാര്യം നോക്കിയത്‌. ശാരീരികമായും മാനസികമായും അമ്മ സഹിച്ച യാതനകള്‍ ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകി. അടുത്തടുത്ത പ്രസവം കൊണ്ടും വേണ്ടത...

8.:അച്ഛന്റെ ചില ദൌര്ബല്യങ്ങള്‍

മുമ്പൊരു ലക്കത്തില്‍ ഞങ്ങളുടെ അച്ഛന്റെ മുന്കോപത്തെക്കുറിച്ചും ശിക്ഷാ രീതികളെെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. രണ്ടും ഞങ്ങള്‍ മക്കള്ക്ക് ഭയം ആയിരുന്നു. എന്നാല്‍ അച്ഛന്റെ മറ്റു ചില ശീലങ്ങളില്‍ നിന്ന് ഞങ്ങള്ക്ക് പലതും പഠിക്കാനും ഉണ്ടായിരുന്നു. 1. അച്ഛനും മദ്യവും   അന്ന് ഞങ്ങളുടെ നാട്ടില്‍ തെങ്ങ് ചെത്തി കള്ള് എടുക്കുക സാധാരണമായിരുന്നു , ഞങ്ങളുടെ വീട്ടില്‍ തന്നെ മൂന്നോ നാലോ ചെറിയ തെങ്ങ് ചെത്താന്‍ കൊടുക്കുന്നുണ്ടായിരുന്നു. കാരണം മാസാമാസം കിട്ടുന്ന പണം തന്നെ. പൊതുവേ ദേഹണ്ഡം ഇല്ലാത്ത പറമ്പില്‍ നിന്ന് കിട്ടുന്ന തേങ്ങ വളരെ കുറവ് , തേങ്ങ ഇടാന്‍ തന്നെ രണ്ടു മാസം കാത്തിരിക്കണം , എന്നാല്‍ ഒരു തെങ്ങ് ചെത്താന്‍ കൊടുത്താല്‍ പ്രതിമാസം മോശമല്ലാത്ത ഒരു തുക കിട്ടും , ചിലപ്പോള്‍ ചെത്തുകാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചു പോകും എന്ന കുഴപ്പമേ ഉള്ളൂ. രാവിലെ ചെത്തി എടുക്കുന്ന കള്ളിനു ലഹരി കുറവായിരിക്കും , മധുരക്കള്ള് എന്നാണു അതിനു പറയുക. തെങ്ങിന്റെ ചൊട്ട (പൂക്കുല തുറക്കുന്നതിനു മുമ്പ്) ചെത്തി മിഴാവ് എന്ന മൃഗത്തിന്റെ കൊമ്പുകൊണ്ടു കൊട്ടിപ്പാടി മങ്കുടത്തിലേക്ക് മദ്യം ഊറ്റുന്ന പരിപാടി അന്നും ഇന്നും ...

7. മുന്കോപിയായ അച്ഛനും വാശിക്കാരായ അമ്മയും മകനും.

സാധാരണ മാതാപിതാക്കളുടെ ആഗ്രഹം അവരുടെ കുട്ടികള്‍ അവരുടെ നല്ല സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നായിരിക്കുമല്ലോ. എന്റെ ജീവിതത്തില്‍ എന്റെ അമ്മയും ഞാനും വാശിക്കാര്യത്തില്‍ അത്ര പിന്നോക്കം ആയിരുന്നില്ല എന്നത് കാണിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇതാ. ഞങ്ങളുടെ വീടുകളില്‍ ഇന്നും പലരും പൂര്‍ണ സസ്യഭുക്കുകള്‍ ആണ് ,  കാരണം പഴയ തലമുറകളില്‍ മിക്കവരും അങ്ങനെയായിരുന്നു എന്നത് കൊണ്ടു തന്നെ. പുതിയ തലമുറ മത്സ്യമാംസങ്ങള്‍ കഴിച്ചു തുടങ്ങിയിട്ടും പഴയവര്‍ അങ്ങനെ തന്നെ തുടരുന്നു. ചിലര്‍ പാകം ചെയ്തു കൊടുക്കുന്നു , കഴിക്കാതെ തന്നെ. ചിലര്‍ അത്യാവശ്യത്തിനു ഹോട്ടലില്‍ നിന്ന് വരുത്തി കഴിക്കുന്നു. മറ്റു ചിലര്‍ , പ്രത്യേകിച്ചും കുടുംബനാഥന്മാര്‍ , അവനവന്റെ ഇഷ്ടങ്ങള്‍ മാത്രം വീട്ടില്‍ നടപ്പിലാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്നു. എനിക്കറിയാവുന്ന ചില സുഹൃത്തുക്കള്‍ (ബന്ധുക്കളും) അവര്‍ക്ക് മത്സ്യ മാംസം ഇഷ്ടമല്ലെങ്കില്‍ വീട്ടില്‍ അവ പാച കം ചെയ്യാന്‍ സമ്മതിക്കുകയില്ല. ആഗ്രഹം കൂടുമ്പോള്‍ മറ്റുള്ള അംഗങ്ങള്‍ വേണമെങ്കില്‍ ഹോട്ടലില്‍ പോയി ഒളിച്ചു അറിയാതെ കഴിച്ചു കൊള്ളണം. അവനവന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ത്വരയില...

6.പത്തു പെറ്റ അമ്മ

ഞങ്ങളുടെ അമ്മ പത്തു പ്രാവശ്യം പ്രസവിച്ചു. ഞങ്ങള്‍ മക്കള്‍ തമ്മില്‍ പരമാവധി രണ്ടു വയസ്സിലധികം വ്യതാസമില്ല. അതില്‍ മൂന്നുപേര്‍ ചെറുപ്പത്തിലേ മരിച്ചു. ഞങ്ങളില്‍ ഏറ്റവും മൂത്ത ജ്യേഷ്ഠന്‍ - ഭക്തന്‍ -എന്ന് പേരുള്ള വലിയേട്ടനാണ് ആദ്യം മരിച്ചത് . ജ്യേഷ്ഠന്‍ പഠിക്കാന് വളരെ മിടുക്കനായിരുന്നു. പേര് പോലെ തന്നെ നല്ല സ്വഭാവക്കാരന്‍. പെട്ടൊന്നൊരു ദിവസം ഉച്ചക്ക് സ്കൂളില്‍ നിന്നു നല്ല തലവേദനയെന്ന് പറഞ്ഞു വീടിലേക്ക് പോന്നു. ഞങ്ങളുടെ അടുത്തുള്ള ഒരു മൃഗവൈദ്യനില്‍നിന്നു വാങ്ങിയ ഏതോ  ഇല പിഴിഞ്ഞു തലയില്‍ പുരട്ടി. തലവേദന കുറഞ്ഞില്ല എന്ന് മാത്രമല്ല കൂടുകയും ചെയ്തു. അച്ഛന്‍ ജോലിക്ക് പോയിരിക്കുകയാണ്. പിറ്റേദിവസം പതിനൊന്നു മണി ആയപ്പോള്‍ ജ്യേഷ്ഠന്‍ മരിച്ചു. അച്ഛന്‍ ബോട്ടില്‍ നിന്നിറങ്ങുമ്പോള്‍ കേട്ട വാര്ത്താ ദാരുണമായിരുന്നു. കുട്ടികള്‍ എത്ര ഉണ്ടായാലും അമ്മയ്ക്കും അച്ഛനും എല്ലാം ഒരുപോലെ. ആദ്യത്തെ കണ്മണി ആകുമ്പോള്‍ അമ്മയുടെ വിഷമം പറയാനില്ല. എന്താണ് അസുഖമെന്നോ ഒന്നും ഇന്നും ആര്‍കും അറിയില്ല. ഇന്നത്തെ ആള്കാര്‍ meningitis എന്നോ മറ്റോ പറഞ്ഞേക്കാം. പക്ഷെ ഇന്നും അതജ്ഞാതമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ...

5. അച്ഛന്റെ മുന്കോപം

കഠിനമായി  അധ്വാനിച്ചു കടുംബം പുലര്‍ത്തി വന്ന അച്ഛന് സ്നേഹം തീരെ  പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. അച്ഛനെപ്പറ്റി ഇന്നും ഒരു ചെറിയ ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. "കുട്ടികളെ അഞ്ചു വയസ്സുവരെ ദൈവത്തെപ്പോലെയും അഞ്ചു മുതല്‍ പന്തണ്ടു വരെ ശിക്ഷിച്ചു വിദ്യാര്ത്ഥികളെപ്പോലെയും അതിന് ശേഷം കൂട്ടുകാരെപ്പോലെയും കരുതണം" എന്ന് അച്ഛന്‍ പറയാറുണ്ട്. എന്നാലും , അച്ഛന്‍ ഒരു മുന്കോപി ആയതുകൊണ്ടും , അച്ഛനുമായി അധികസമയം സൌഹൃദം സ്ഥാപിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടും ആവാം അച്ഛനെപ്പറ്റി ഓര്ക്കുംപോള്‍ ഭയം തോന്നുന്നത്. ഇതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം അച്ഛന്റെ ശിക്ഷാമുറകളാണ് , പ്രത്യേകിച്ചും കൂടുതല്‍ അനുസരണക്കേട് കാട്ടുന്നവരോടുള്ളത് . ഞങ്ങളിലൊരാള് ഒരു ചീത്ത ശീലത്തിനടിമയായി. പൈസ വെച്ചു ചീട്ടു കളിക്കുക. സ്കൂളില്‍ പോകുമ്പോള്‍ പോലും കയ്യിലുള്ളത് കൊണ്ടു ചീട്ടു കളിക്കും. രണ്ടു പേരെ കിട്ടിയാല്‍ കളിക്കാവുന്ന '' പന്നിമലത്ത്‌(ഫ്ലാഷിന്റെ ഒരു വകഭേദം) എന്ന കളിയാണ് പതിവു. ' ടൈം പാസ്സിനുള്ള ' പന്ത്രണ്ടു കളിക്ക് നാലുപേരെന്കിലും വേണം. പലപ്പോഴും വീട്ടിലേക്ക് അരിയും മറ്റു സാധനങ്ങളും...

4: മധ്യമന്റെ പരി ദേവനം

എന്റെ അമ്മ പ്രസവിച്ച മക്കള്‍ ഏഴു പേരായിരുന്നു. എനിക്ക് മൂത്തവര്‍ മൂന്നു പേര്‍ ബാക്കിയുള്ള   മൂന്നുപേര്‍. ഇളയവരായി. അപ്പോള്‍ ഞാന്‍ ശരിക്കും മധ്യമന്‍. സ്വഭാവത്തിലും അങ്ങനെയാണോ എന്നറിയില്ല. പക്ഷെ വീട്ടു ഭരണത്തിന്ടെ നീണ്ട കാലാവധി. എന്റെ  നേരെ മൂത്തത് സഹോദരി. അന്ന് സ്ത്രീകള്‍ കടയില്‍ ഒന്നും പോകുകയില്ല , അയക്കുകയുമില്ല. ഇളയത് സഹോദരന്‍ ആയിരുന്നു എങ്കിലും, ഇടയ്ക്ക് ഒരാള്‍ ചെറുപ്പത്തില്‍ മരിച്ചു പോയത് കൊണ്ടു പ്രായത്തില്‍  കൂടുതല്‍ വ്യത്യാസം. ചുരുക്കത്തില്‍ കഷ്ടിച്ച് മൂന്നാം ക്ലാസ്സ് കഴിഞ്ഞപ്പോള് മുതല്‍ പത്താം ക്ലാസ്സ് പസ്സാകുന്നതുവരെ. വീടിലെ പുറത്തെപ്പണികള് എല്ലാം എന്റെ തലയിലായിരുന്നു. പ്രത്യേകിച്ചും കൊച്ചേട്ടന് സാഹിത്യകാരനും ബുദ്ധിജീവിയുമായത് കൊണ്ടു. അന്നന്ന് കടയില്‍ പോകണം , പശുവിനെ കറവ ഉള്ളതുകൊണ്ടു പാല്‍ കൊടുത്തു വൈകുന്നേരം പൈസ വാങ്ങി പശുവിന് പിണ്ണാക്കും ബാക്കി  പൈസക്ക്‌ അത്യാവശ്യ സാധനവും വാങ്ങണം. ഇതെല്ലാം കഴിഞ്ഞു വേണം വല്ലതും പഠിക്കാന്. പക്ഷെ പഠിക്കാന്‍ അന്നും ഇന്നും സുഖമുള്ള കാര്യമായത് കൊണ്ടു പ്രശ്നമില്ല. പ്രത്യേകിച്ചും ഒരു ക്ലാസ്സ് ശ്രദ്ധിച്ചു കഴിഞ്ഞാല്‍ വീട്ടി...

3.വര്ഷങ്ങള്‍ക്ക് ശേഷം

അച്ഛന്‍ വലുതായി . അമ്മ രണ്ടു കുട്ടികളുടെ അമ്മയുമായി. അച്ഛന്റെ അച്ഛന്റെ സ്വത്തും പ്രതാപവും എന്നേ അസ്തമിച്ച് കഴിഞ്ഞിരുന്നു.. മങ്കൊമ്പില്‍  നിന്ന്  അടുത്തുള്ള കോടതി അമ്പലപ്പുഴയാണ്. ഇന്നത്തെ പോലെ  വാഹന സൌകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടു കേസുകള്‍ നടത്താന്‍ പ്രത്യേകം വളപുര വള്ളത്തിലാണ് പോകുക. (സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള   വള്ളത്തിനു  മഴയും വെയിലും കൊള്ളാതിരിക്കാന്‍ വളഞ്ഞ ഒരു മേല്‍പ്പുര  ഉണ്ടാക്കിയതാണ് വളപുര  വള്ളം ) പലപ്പോഴും  കക്ഷികള്‍  രണ്ടും, പ്രതിയും വാദിയും കുടുംബ സമേതമാണ് പോകുക സാക്ഷി പറയാനും മറ്റും.  പോകുന്ന വഴിയില്‍ തന്നെ പരസ്പരം വാക്കേറ്റവും വഴക്കും കയ്യാം കളിയും വരെ  പതിവ് ഓരോ കോടതി കേസിനും ചിലവിനായി ഓരോ പറമ്പുകളും ഏക്കര്‍ കണക്കിനുണ്ടായിരുന്ന നിലവും വിറ്റു തീര്ന്നു. അപ്പുപ്പന്റെ മരണ ശേഷം  ബാക്കിയുള്ളത് ഭാഗം വെച്ചതില്‍ അച്ഛന്  കിട്ടിയ നാല്പതു സെന്‍റു സ്ഥലം അമ്മയുടെയും അച്ഛന്റെ  സഹോദരിയുടെ വസ്തുവുമായി കൈമാറ്റം ചെയ്തു വെള്ളക്കുഴിയില്‍ ഒരു നാല്പതു സെന്‍റു തുരുത്ത്  ഞങ്ങള്‍ക്ക് കിട്ടി..തികച്ചും ദ്വീപായിരു...

2: അച്ഛന്റെ ദു:ഖം

അമ്മ പറഞ്ഞറിഞ്ഞതാണ്. അച്ഛന്‍റെ അച്ഛന്‍ വലിയ പ്രതാപി ആയിരുന്നു. രണ്ടായിരത്തിലധികം തേങ്ങ വെട്ടാനുണ്ടാവും. നൂരേക്കറോളം പുഞ്ചനിലവും കൃഷി ചെയ്യാന്‍ . വീട്ടില്‍ അകത്തെ പണി ചെയ്യാന്‍ നാലോ അഞ്ചോ സ്ത്രീകള്‍. പുറത്തെ പണിക്കു ആവശ്യത്തിനു വേറെ ചെറുപ്പക്കാര്‍. “തമ്പ്രാനെ” എന്ന് ഉച്ചത്തില്‍ പറയാന്‍ ഭയപ്പെടുന്നവര്‍. എതിര്‍ത്ത് പറഞ്ഞാല്‍ കിട്ടുന്ന ശിക്ഷ നല്ലവണ്ണം കണ്ടും കൊണ്ടും അറിഞ്ഞവര്‍. തിരുവായ്ക് എതിര്‍വാ യില്ല എന്നര്ത്ഥം. കൊല്ലും കൊലയും  നടത്താന്‍   രാജാവിന്റെ   മൌനാനുവാദം   ഉള്ള   നാട്ടു പ്രമാണി. മക്കള്‍ നാലു പേര്‍. മൂന്നു ആണും ഒരു പെണ്ണും . എന്റെ അച്ഛന്‍ ആണുങ്ങളില്‍ മൂത്തവന്‍. നാലാം ക്ലാസ്സില്‍ പരീക്ഷ കഴിഞ്ഞു വന്നപ്പോളാണ് സുഗ്രീവാജ്ഞ. " ഇനി താന്‍ പഠിക്കെണ്ട . ഇവിടെ ഉള്ള വസ്തു വഹകള്‍ നോക്കാന്‍ ഇപ്പോളുള്ള പഠിത്തം ധാരാളം മതി. തേങ്ങ വെട്ടും കൃഷിയും നോക്കി ഇവിടെ നിന്നാല്‍ മതി ". അച്ഛന്‍ കരഞ്ഞു പറഞ്ഞു നോക്കി . അമ്മയെക്കൊണ്ടു പറയിച്ചുനോക്കി. നിഷ്ഫലം. രണ്ടാഴ്ച കരഞ്ഞു നടന്നു. ഭക്ഷണം പോലും കഴിക്കാതെ. സുഗ്രീവാജ്ഞ കല്ലും പിളര്കും. അങ്ങനെ അച്ഛന്‍റെ പഠിത്തം ന...

1: ആരംഭം

സ്ഥലം മങ്കൊമ്പ് , കുട്ടനാട് താലൂക് , പമ്പാ നദിയുടെ തേക്കേക്കര . വളരെ പഴകിയ ഒരു തറവാട്. ചെമ്പകശ്ശേരി രാജാവിന്‍റെ പടനായകര്‍ ആയിരുന്ന പൂര്‍വികര്‍. കയ്മ്മള്‍, പണിക്കര്‍  എന്നീ സ്ഥാനപ്പേരും ധാരാളം വസ്തു വകകളും കരമൊഴിവായി രാജാവ്   യുദ്ധത്തില്‍  ജയിച്ചതിനു സംഭാവനയായി നല്‍കിയതു   അനുഭവിക്കാന്‍ ഉണ്ടായിരുന്നു. പക്ഷെ താന്‍ പ്രമാണിത്യം കൊണ്ടും  കേസ് പറഞ്ഞും ചട്ടമ്പി കളിച്ചും എല്ലാം കളഞ്ഞു കുളിച്ചു. അടിയും വെടിയും കേസും കൂട്ടവും. ചുരുക്കത്തില്‍ വെറും ഒരു തലമുറയുടെ  പകുതി കാലം കൊണ്ടു തന്നെ എല്ലാം  നാമാവശേഷമായി. ഞങ്ങള്‍ അച്ഛനും അമ്മയും ഏഴ് മക്കളും ഭക്ഷണം കഴിക്കണമെങ്കില്‍ അച്ഛന്‍ ബോട്ടു ജോലിയില്‍ നിന്നു കിട്ടുന്ന ബാറ്റ പിശുക്കി കൊണ്ടു വന്നത് കിട്ടണം. ഒരു മണിക്കൂര്‍ ജോലിക്ക് ബാറ്റ ഒരണ അഥവാ ആറുപൈസ . കൊല്ലത്തി‌നും എറണാകുളത്തിനും നീണ്ട ട്രിപ്പ്‌ കിട്ടിയാല്‍ ഒരു രൂപയോ ഒന്നര രൂപയോ കട്ടന്‍ കാപ്പി കുടിച്ചതിന്റെ ബാക്കി ഉണ്ടാവും. വീട്ടില്‍ പട്ടിണികിടക്കുന്ന ഏഴ് മക്കളെ ഓര്‍ത്താല്‍  കട്ടന്‍ കാപ്പിയും വേണമെന്നില്ല. രാത്രി മുഴുവന്‍ ഉറക്കം വരാതിരിക്കാന്‍ കയ്യിലുള്ള ...