11: മദ്യപാനികള്‍ വിവിധ തരം
ഞങ്ങളുടെ നാട്ടിലെ പഴയ കാലത്തെ
മദ്യപാനികള്‍ മൂന്നു തരമായിരുന്നു, വളരെ മാന്യന്മാരായ തറവാടി കുടിയന്മാര്‍. അവര്‍ മദ്യം അതീവ രഹസ്യമായി
തറവാട്ടില്‍ വെച്ചേ കുടിക്കൂ. ആരെയെങ്കിലും വിട്ടു കള്ളുഷാപ്പില്‍ നിന്ന് വീട്ടില്‍
വരുത്തി, സ്വന്തം ഭാര്യയുണ്ടാക്കിയ മത്സ്യ കറിയോ കോഴിക്കറിയോ
കൂട്ടി മദ്യപിക്കുന്നവര്‍. ഞങ്ങളുടെ അടുത്ത ഒരു ബന്ധു ഇത്തരക്കാരനായിരുന്നു. അദ്ദേഹം
ആദ്യം ആദ്യം ജോലിക്കാരെ കൊണ്ടാണ് മദ്യം വാങ്ങിപ്പിച്ചിരുന്നത്, പിന്നെ പിന്നെ സ്വന്തം മക്കളെ തന്നെ മദ്യം
വാങ്ങാന്‍ അയച്ചു തുടങ്ങി. ചെറുപ്പത്തില്‍ മകനെ ഉറക്കാന്‍ അമ്മുമ്മ ഉണക്ക മുന്തിരി
രാത്രി വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് കൊടുത്തു പിന്നീട് അല്പം ലഹരി കിട്ടാതെ
ഉറങ്ങാന്‍ കഴിയുകയില്ല എന്ന സ്ഥിതി വന്നു എന്നാണു കഥ. ഏതായാലും അദ്ദേഹത്തിന്റെ
ഭാര്യ ഒന്നാം തരം പാചക വിദഗ്ദ്ധ ആയിരുന്നു, പ്രത്യേകിച്ചും
മത്സ്യ മാംസം കറി വെക്കാന്‍. ഭര്‍ത്താവിനു വൈകുന്നേരം ഷാപ്പില്‍ നിന്ന് വരുത്തിയ
കള്ള് ഭാര്യ ഉണ്ടാക്കിയ കറി കൂട്ടി കഴിക്കുമായിരുന്നു. ശ്രീമതിയും ഇടക്ക്
കൂടുമായിരുന്നു എന്ന് കിംവദന്തി. ഏതായാലും ചില ദിവസങ്ങളില്‍ ഞങ്ങളോട് അത്യസാധാരണമായ
സ്നേഹം അവര്‍ കാണിക്കുന്നത് അല്പം വീശി കഴിഞ്ഞാണ് എന്ന് ഞങ്ങള്ക്കും
തോന്നാതിരുന്നിട്ടില്ല.
രണ്ടാമത്തെ
തരം, ഷാപ്പിലേക്ക്
പോകുമ്പോള്‍ തലയില്‍ രണ്ടാം മുണ്ട് (തോര്ത്ത് ) ഇട്ടിട്ടു പോകുന്നവര്‍, തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ ഉടുത്ത മുണ്ട് തന്നെ പറിച്ചു തലയില്‍
കെട്ടാന്‍ ധൈര്യം മദ്യത്തില്‍ നിന്ന് നേടിയവര്‍. ഇവര്‍ മദ്യം കഴിക്കുന്നു എന്ന്
പറയുന്നതില്‍ ഭേദം മദ്യം ഇവരെ കഴിച്ചു എന്ന് പറയുന്നതായിരിക്കും. ഇത്തരം
ആള്ക്കാ്ര്‍ ഇന്നും ഉണ്ടെന്നത് സത്യം.. എന്റെ മറ്റൊരു ബന്ധു ഇത്തരക്കാരനായിരുന്നു.
സ്വന്തംജീവിതം മദ്യത്തിലും ചീട്ടുകളിയിലും അവസാനിപ്പിച്ചയാ്‍ള്‍. അതും കള്ളുചേെര്‍ത്ത
അപ്പംപോലും കഴിക്കാത്ത എന്റെ അച്ഛന്റെ ബന്ധു.
മൂന്നാമത്തെ തരം സാധാരണ കുടിയന്മാര്‍.
മര്യാദക്കാര്‍. കയ്യിലുള്ള കാശിനു കുടിച്ചു മര്യാദക്ക് വീട്ടില്‍ പോകുന്നവര്‍.
ഇവരില്‍ ചിലര്‍ അല്പം കുടിച്ചിട്ട് മു്ന്കാല വൈരാഗ്യം ഉള്ള ആരെയെങ്കിലും അല്പം
തെറി പറയാന്‍ വേണ്ടി മാത്രം കുടിക്കുന്നവരും ഉണ്ട്. ഏതായാലും ചിലര്‍ പറയുന്നത്
കള്ള് കുടിച്ചാല്‍ ലഹരിയേക്കാള്‍ വയറു ചാടാനെ പ്രയോജനം ഉള്ളു എന്നാണു.
സായിപ്പിന്റെ ബിയര്‍ പോലെ കുറെ കുപ്പി അകത്തായാലെ കിക്ക് കിട്ടുകയുള്ളത്രേ!! .
പൊതുവേ തെങ്ങു ചെത്തിയെടുത്ത
കള്ളുമാത്രമെ ഷാപ്പില്‍ കിട്ടുകയുള്ളൂ. ചാരായവും വിദേശമദ്യവും വളരെ കുറവ്.
ഇന്നത്തെ ബെവ്ക്കൊ കടകള്‍ മുക്കിനുമുക്കിനു ഇല്ലായിരുന്നു. ഇന്ന് ബാറില്ലെങ്കിലും
സുലഭമായി മദ്യം ബെവ്ക്കോ വഴി കിട്ടുന്നത് കൊണ്ടു കുടിയന്മാര്‍ ധാരാളം.
ബാറിലെക്കാള്‍ കുറഞ്ഞ ചിലവില്‍ കുടിക്കുകയും ആവാം. വീട്ടില്‍ ഇരുന്നായാല്‍ ‘ടച്ചിങ്ങ്സ്’ ഫ്രീ. ഇത്
കണ്ടു വളരുന്ന കുട്ടികള്‍ക്കും വല്ലപ്പോഴും ഒരു കുപ്പി ബിയര്‍ കഴിക്കുന്നത് വലിയ
കുറ്റമൊന്നും അല്ല എന്നുള്ള ‘തിരിച്ചറിവും ‘ ഉണ്ടായി ക്കിട്ടും.
ഇന്ന് കള്ള് കുടിയമാര്‍ കുറഞ്ഞു, വിദേശ മദ്യം കുടിക്കുന്നവര്‍ കൂടി. കാരണം
ലഭ്യതയും ‘കിക്കിന്റെ’ ഗുണവും. കള്ള
വാറ്റുകാര്‍ (ചാരായം, പട്ട എന്നാ പേരില്‍ അറിയപ്പെടുന്ന,
അട്ട, ബാറ്ററി, പഴുതാര
എന്നിവയിട്ട് വാറ്റിയത് ) അന്ന് ധാ്രാളം, നാട്ടിലെ 30 വയസ്സില്‍ താഴെയുള്ള എത്രയെത്ര ചെറുപ്പക്കാര്‍ ഈ മദ്യത്തില്‍ ഇന്നും
ജീവിതം ഹോമിക്കുന്നു.
Comments
Post a Comment