Posts

Showing posts from March, 2018

16 : " ആടു മാട് കറിവേപ്പില ചാക്കോ പാട്ടയുണ്ടോ?”

ഞങ്ങളുടെ നാട്ടില്‍ ആടിനെ വളര്‍ത്തുന്നത്‌ പാലിനു വേണ്ടി മാത്റമായിരുന്നു. പക്ഷെ   ആടിനെ വളര്ത്തുന്നയിടത്തില്‍   ചെടികള്‍ ഒന്നും ഉണ്ടാവുകയില്ല. എല്ലാ പച്ചിലയും ആട് തിന്നു തീര്‍ക്കും. ആടിന്റെ ഗുളിക രൂപത്തില്‍ ഉള്ള കാഷ്ടം ( പുഴുക്ക) കരിവേപ്പിനും മറ്റും നല്ല വളം ആണെന്ന് മാത്രം.   അന്നത്തെ കാലത്ത് നാട്ടില്‍ ആട്ടിറച്ചി അപൂര്‍വമാണ്. ഞങ്ങള്‍ക്ക് ആടു പല രീതിയിലും പ്രയോജനപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ വള്ളത്തില്‍ പോകുമ്പോള്‍ ആടിനെ കയറ്റുക ഒരു പതിവായിരുന്നു. ആടിനു ബാലന്‍സ്‌ നിലനിര്‍ത്താന്‍ അപാരമായ   കഴിവുണ്ട്‌. ഞങ്ങളുടെ കൂടെ ആടുണ്ടെങ്കില് വള്ളം മറിയുമെന്നു ഭയപ്പെടെണ്ട. അത്രമാത്രം കൃതൃമായി ആടു ബാലന്‍സ് ചെയ്യും. ആട് വീട്ടില്‍   വച്ച് തന്നെ   പ്രസവിച്ചു കുട്ടികള്‍ ഉണ്ടാവുമ്പോള്‍ പെണ്‍കുട്ടിയാണെങ്കില്‍ വളര്‍ത്തി   ഇണ ചേര്‍ത്ത്   പാല് കറക്കാന്‍ കഴിയും എന്നുള്ളത് കൊണ്ടു വളരെ സന്തോഷമാണ്. എന്നാല്‍ മുട്ടനാടാണെങ്കില്‍ വലിയ താല്പര്യം ഉണ്ടാവുകയില്ല. എങ്കിലും   തീറ്റ കൊടുത്തു വളര്‍ത്തും . ഒരു മാതിരി വളരുന്നത്‌ വരെ. ചുറ്റും വെള്ളം   കയറിക്കിടക്കുമ്പോള്‍...

15 : തവള പിടുത്തവും പരിസ്ഥിതിയും

കുട്ടനാട്ടിലെ പരിസ്ഥിതിയില്‍ ഇന്നു വന്നിട്ടുള്ള വ്യതിയാനം അസാമാന്യമാണ്. പഴയ ഓര്‍മകള്‍ വീണ്ടും തികട്ടിവരുന്നു. പണ്ടു പണ്ടു കൊഞ്ചും കരിമീനും ധാരാളം ഉള്ള സമയത്തു കുട്ടനാട്ടില്‍ ധാരാളം തവളകള്‍ (മാക്രികള്‍) ഉണ്ടായിരുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ വളരെ അധികം സഹായകമായ ഒരു ജീവി ആയിരുന്നു തവളകള്‍. പൊതുവേ  മനുഷ്യര്‍ക്ക്‌ ശല്യം ഒന്നുമില്ല താനും. പക്ഷെ തവളക്കാലുകളുടെ രുചി സായിപ്പും മദാമ്മയും അറിഞ്ഞതോടുകൂടി അവയ്കും കഷ്ടകാലമായി. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് തവളക്കാല് കയറ്റുമതി തുടങ്ങിയത്. സാമാന്യം നല്ല വലിപ്പമുള്ള തവളയെ  പിടിച്ചു അവയുടെ  പിന്കാലുകള്‍ രണ്ടും മാത്രം വയറിനു താഴെ വച്ചു മുറിക്കുന്നു. തൊലി മാറ്റി മാംസ ഭാഗം മാത്രം ശീതീകരണപ്പെട്ടിയിലാക്കി കയറ്റുമതി ചെയ്യുന്നു. ഒരു തവളയുടെ മൂന്നില്‍ ഒന്നു ഭാഗം മാത്രം മുറിച്ചു മാറ്റി  ബാക്കി കളയുന്നു. (പലപ്പോഴും കാലു മാത്രം മുറിച്ചു മാറ്റിയ തവളകള്‍  അര്‍ത്ഥ പ്രാണരായി കിടന്നു പിടക്കുന്നത്‌ ഒരു പ്രാവശ്യം കാണാന്‍ ഇടയായി. ഹൃദയ ഭേദകമായ കാഴ്ച.)   ഒരു കിലോ ഇറച്ചിക്ക് 20- 30  തവളകളെ ഇങ്ങനെ കൊല്ലേണ്ടി വരുന്നു. രാത്...

14 എന്റെ ആദ്യത്തെ 'വിദേശ'യാത്ര

ഒന്‍പതാം ക്ലാസ്സു വരെ ഞാന്‍ വീട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരെ പോയത് അച്ഛന്റെ കൂടെ ആലപ്പുഴയിലോ അമ്പലപ്പുഴയിലോ ഉത്സവം കാണാന്‍ മാത്രമാണ്. തനിയെ മങ്കൊമ്പിനു പുറത്തു പോയിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് അത്യാവശ്യമായി ജ്യെഷ്ടന്റെ ജോലിസ്ഥലത്ത് കൊഴഞ്ചേരിയില് പോകേണ്ടിവന്നത്. ആദ്യമായാണ്‌ ബസ്സില്‍ തന്നെ കയറുന്നത്. മങ്കൊമ്പില് നിന്നും ചങ്ങനാശ്ശേരി , ചങ്ങനാശ്ശേരി തിരുവല്ല , തിരുവല്ല കോഴഞ്ചേരി ഇതാണ് റൂട്ട്. അച്ഛന്‍ സ്ഥലത്തില്ലാത്തത് കൊണ്ടും അത്യാവശ്യമായി ജ്യെഷ്ടനെ കാണേണ്ടത് കൊണ്ടും ഞാനാണ് പോകേണ്ടത്. വഴി എല്ലാം പറഞ്ഞു. തിരുവല്ല KSRTC ബസ്റ്റാണ്ടില് നിന്നു SC കവലയില്‍ ചെന്നു പ്രൈവറ്റ് ബസ്സ് കേറണം എന്നിങ്ങനെ. ഒരു പ്രധാന പ്രശ്നം അര ടിക്കറ്റ്  വേണോ മുഴു ടിക്കറ്റ് വേണോ എന്നതാണ്. അമ്മ പറഞ്ഞു കണ്ടക്ടരോടു പറഞ്ഞു നോക്കു അര ടിക്കറ്റ് പോരേ എന്ന്. അല്പം പൊക്കം ഒക്കെയുണ്ട് , മീശ കിളുത്തു വരുന്നതേ ഉള്ളൂ. മുണ്ടുടുത്തു തുടങ്ങിയിട്ടില്ല , ട്രൌസര്‍ തന്നെ. അര ടിക്കറ്റിനും  മുഴു ടിക്കറ്റിനും ഇടയ്ക്കുള്ള  പ്രായം.  ഭാഗ്യം പരീക്ഷിക്കുക തന്നെ. മങ്കൊമ്പ്-ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി-തിരുവല്ല ബസ്സു...

13 : ഞങ്ങളുടെ നാട്ടിലും റോഡ് – എ സി റോഡ്‌

  കുട്ടനാടിന്റെ  മുഖച്ഛായ  തന്നെ  മാറ്റിയ  ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് കുട്ടനാട് താലൂക്കിന്റെ കേന്ദ്രഭാഗത്ത് കൂടി തന്നെ കടന്നു പോകുന്നു. ചങ്ങനാശ്ശേരിയില് നിന്നും ആലപ്പുഴക്കുള്ള ദൂരം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞ ഈ റോഡ് 1957 ലാണ് ഉദ്ഘാടനം ചെയ്തത്. നെല്‍വയലുകളുടെ  മധ്യത്തില്‍ കൂടി പാടത്ത് നിന്ന്  മണ്ണ് എടുത്ത് ഉണ്ടാക്കിയ ഈ റോഡ്‌ കേരളത്തിലെ വളവും തിരിവും ഇല്ലാത്ത  അപൂര്‍വ്വം റോഡുകളില്‍ ഒന്നാണ്.  തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യുണിസ്റ്റു മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ എം എസിന്റെ ആദ്യത്തെ ഉദ്ഘാടനവും ഇതായിരു ന്നുവെന്നു തോന്നുന്നു. തുടക്കത്തില്‍   ഈ റോഡ്‌   പല കഷണങ്ങളായാണ് കിടന്നിരുന്നത്. ആലപ്പുഴയില്‍ നിന്ന്   പള്ളാത്തുരുത്തി വരെയും   പള്ളാത്തുരുത്തി മുതല്‍ നെടുമുടി   വരെയും നെടുമുടിയില്‍ നിന്ന്   കിടങ്ങറ വരെയും അവിടെ നിന്ന് പെരുന്ന വഴി ചങ്ങനാശ്ശേരിയിലേക്കും അങ്ങനെ നാല് ഭാഗം ആയി. പമ്പാ നദിയുടെ വിവിധ ശാഖകളായ പള്ളാത്തുരുത്തി, നെടുമുടി, മുട്ടാര്‍   എന്നീ ആറുകളില്‍   പാലം തീരാന്‍ വര്‍ഷങ്ങള്‍ ക...

12: . സിനിമ കാണാന്‍ ഉള്ള തത്രപാട്

സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വഭാവികമായും സിനിമ കാണാനുള്ള ആഗ്രഹം ഉണ്ടാവുമല്ലോ. പക്ഷെ അന്ന് മങ്കൊമ്പില് സിനിമാ കൊട്ടക ഒന്നും ഇല്ല. ഏറ്റവും അടുത്തുള്ളത് പുളിങ്കുന്നില് ആണ്. പുളിങ്കുന്ന് കുന്കോ (ഉദയാ  സ്റ്റുഡിയോ സ്ഥാപിച്ച കുഞ്ചാക്കൊയുടെ -  ഇന്നത്തെ   നടന്‍ കുഞ്ചാക്കൊയുടെ  മുത്തച്ഛന്റെ വക) . ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു 5-6 കിലോമീറ്ററെങ്കിലും ദൂരെയാണ്. ബോട്ടില്‍ പോകാന്‍ ഒരണ (6 പൈസ ) ചാര്‍ജ്. ടിക്കറ്റ് മിനിമം രണ്ടണ. നാലണ വലിയ തുക ആയതുകൊണ്ട് , എങ്ങനെയെങ്കിലും രണ്ടണ സമ്പാദിച്ചാല്‍ സിനിമാ കാണാനുള്ള ശ്രമമായി. കടയില്‍  പോയി അപൂര്‍വ്വം ബാക്കി വരുന്ന ഓട്ടക്കാലണകള്‍ ( നടുക്ക് ദ്വാരമുള്ള  ചെമ്പു ലോഹത്തില്‍ ഉള്ള  കാലണത്തുട്ടു)  കൂട്ടി വച്ചാണ്  രണ്ടണ ഒപ്പിക്കുന്നത്. അച്ഛന്റെ അനുവാദമില്ലാതെ പോകാന്‍പറ്റില്ല. അച്ഛനോട്നേരിട്ടു ചോദിക്കാന്‍ ധൈര്യവുമില്ല. ഞായറാഴ്ച മാറ്റിനിക്ക് മുമ്പ് അതുകൊണ്ടു അമ്മയെ പറഞ്ഞു സമ്മതിപ്പിക്കും. ആദ്യം അമ്മയും സമ്മതിച്ചില്ലെങ്കിലും മെല്ലെ മെല്ലെ അനുവദിക്കും. അച്ഛന്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കയറുമ്പോള്‍ പ്രശ്നം അവതരിപ്പ...

11: മദ്യപാനികള്‍ വിവിധ തരം

  ഞങ്ങളുടെ നാട്ടിലെ പഴയ കാലത്തെ മദ്യപാനികള്‍ മൂന്നു തരമായിരുന്നു , വളരെ മാന്യന്മാരായ തറവാടി കുടിയന്മാര്‍. അവര്‍ മദ്യം അതീവ രഹസ്യമായി തറവാട്ടില്‍ വെച്ചേ കുടിക്കൂ. ആരെയെങ്കിലും വിട്ടു കള്ളുഷാപ്പില്‍ നിന്ന് വീട്ടില്‍ വരുത്തി , സ്വന്തം ഭാര്യയുണ്ടാക്കിയ മത്സ്യ കറിയോ കോഴിക്കറിയോ കൂട്ടി മദ്യപിക്കുന്നവര്‍. ഞങ്ങളുടെ അടുത്ത ഒരു ബന്ധു ഇത്തരക്കാരനായിരുന്നു. അദ്ദേഹം ആദ്യം ആദ്യം ജോലിക്കാരെ കൊണ്ടാണ് മദ്യം വാങ്ങിപ്പിച്ചിരുന്നത് , പിന്നെ പിന്നെ   സ്വന്തം മക്കളെ തന്നെ മദ്യം വാങ്ങാന്‍ അയച്ചു തുടങ്ങി. ചെറുപ്പത്തില്‍ മകനെ ഉറക്കാന്‍ അമ്മുമ്മ ഉണക്ക മുന്തിരി രാത്രി വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് കൊടുത്തു പിന്നീട് അല്പം ലഹരി കിട്ടാതെ ഉറങ്ങാന്‍ കഴിയുകയില്ല എന്ന സ്ഥിതി വന്നു എന്നാണു കഥ. ഏതായാലും അദ്ദേഹത്തിന്റെ ഭാര്യ ഒന്നാം തരം പാചക വിദഗ്ദ്ധ ആയിരുന്നു , പ്രത്യേകിച്ചും മത്സ്യ മാംസം കറി വെക്കാന്‍. ഭര്‍ത്താവിനു വൈകുന്നേരം ഷാപ്പില്‍ നിന്ന് വരുത്തിയ കള്ള് ഭാര്യ ഉണ്ടാക്കിയ കറി കൂട്ടി കഴിക്കുമായിരുന്നു. ശ്രീമതിയും ഇടക്ക് കൂടുമായിരുന്നു എന്ന് കിംവദന്തി. ഏതായാലും ചില ദിവസങ്ങളില്‍ ഞങ്ങളോട് അത്യസാധാരണമായ സ്നേഹം അവര...