15 : തവള പിടുത്തവും പരിസ്ഥിതിയും
കുട്ടനാട്ടിലെ പരിസ്ഥിതിയില്‍ ഇന്നു വന്നിട്ടുള്ള വ്യതിയാനം അസാമാന്യമാണ്. പഴയ ഓര്‍മകള്‍ വീണ്ടും തികട്ടിവരുന്നു. പണ്ടു പണ്ടു കൊഞ്ചും കരിമീനും ധാരാളം ഉള്ള സമയത്തു കുട്ടനാട്ടില്‍ ധാരാളം തവളകള്‍ (മാക്രികള്‍) ഉണ്ടായിരുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ വളരെ അധികം സഹായകമായ ഒരു ജീവി ആയിരുന്നു തവളകള്‍. പൊതുവേ മനുഷ്യര്‍ക്ക് ശല്യം ഒന്നുമില്ല താനും. പക്ഷെ തവളക്കാലുകളുടെ രുചി സായിപ്പും മദാമ്മയും അറിഞ്ഞതോടുകൂടി അവയ്കും കഷ്ടകാലമായി. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് തവളക്കാല് കയറ്റുമതി തുടങ്ങിയത്. സാമാന്യം നല്ല വലിപ്പമുള്ള തവളയെ പിടിച്ചു അവയുടെ പിന്കാലുകള്‍ രണ്ടും മാത്രം വയറിനു താഴെ വച്ചു മുറിക്കുന്നു. തൊലി മാറ്റി മാംസ ഭാഗം മാത്രം ശീതീകരണപ്പെട്ടിയിലാക്കി കയറ്റുമതി ചെയ്യുന്നു. ഒരു തവളയുടെ മൂന്നില്‍ ഒന്നു ഭാഗം മാത്രം മുറിച്ചു മാറ്റി ബാക്കി കളയുന്നു. (പലപ്പോഴും കാലു മാത്രം മുറിച്ചു മാറ്റിയ തവളകള്‍ അര്‍ത്ഥ പ്രാണരായി കിടന്നു പിടക്കുന്നത് ഒരു പ്രാവശ്യം കാണാന്‍ ഇടയായി. ഹൃദയ ഭേദകമായ കാഴ്ച.) ഒരു കിലോ ഇറച്ചിക്ക് 20- 30 തവളകളെ ഇങ്ങനെ കൊല്ലേണ്ടി വരുന്നു. രാത്...