13 : ഞങ്ങളുടെ നാട്ടിലും റോഡ് – എ സി റോഡ്‌


 കുട്ടനാടിന്റെ  മുഖച്ഛായ  തന്നെ  മാറ്റിയ  ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് കുട്ടനാട് താലൂക്കിന്റെ കേന്ദ്രഭാഗത്ത് കൂടി തന്നെ കടന്നു പോകുന്നു. ചങ്ങനാശ്ശേരിയില് നിന്നും ആലപ്പുഴക്കുള്ള ദൂരം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞ ഈ റോഡ് 1957 ലാണ് ഉദ്ഘാടനം ചെയ്തത്. നെല്‍വയലുകളുടെ  മധ്യത്തില്‍ കൂടി പാടത്ത് നിന്ന്  മണ്ണ് എടുത്ത് ഉണ്ടാക്കിയ ഈ റോഡ്‌ കേരളത്തിലെ വളവും തിരിവും ഇല്ലാത്ത  അപൂര്‍വ്വം റോഡുകളില്‍ ഒന്നാണ്.  തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യുണിസ്റ്റു മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ എം എസിന്റെ ആദ്യത്തെ ഉദ്ഘാടനവും ഇതായിരു ന്നുവെന്നു തോന്നുന്നു.

തുടക്കത്തില്‍  ഈ റോഡ്‌  പല കഷണങ്ങളായാണ് കിടന്നിരുന്നത്. ആലപ്പുഴയില്‍ നിന്ന്  പള്ളാത്തുരുത്തി വരെയും  പള്ളാത്തുരുത്തി മുതല്‍ നെടുമുടി  വരെയും നെടുമുടിയില്‍ നിന്ന്  കിടങ്ങറ വരെയും അവിടെ നിന്ന് പെരുന്ന വഴി ചങ്ങനാശ്ശേരിയിലേക്കും അങ്ങനെ നാല് ഭാഗം ആയി. പമ്പാ നദിയുടെ വിവിധ ശാഖകളായ പള്ളാത്തുരുത്തി, നെടുമുടി, മുട്ടാര്‍  എന്നീ ആറുകളില്‍  പാലം തീരാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും അന്നും ഇന്നും  വളരെ തിരക്കേറിയ  ഒരു  റോഡാണ്  എ സി റോഡ്‌  എന്നറിയപ്പെടുന്ന  ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്‌. പാലം തീരുന്നത് വരെ ഇവിടെ യാത്രക്കാരെ കടത്ത് വള്ളത്തിലും  വാഹനങ്ങളെ  രണ്ടു വലിയ കെട്ടുവള്ളങ്ങള്‍ കൂട്ടികെട്ടി ഉണ്ടാക്കിയ ചങ്ങാടത്തിലും ആയിരുന്നു മറുകര എത്തിച്ചിരുന്നത്. ചങ്ങാടം ആദ്യം  ആള്‍ക്കാര്‍ തുഴഞ്ഞക്കരെ എത്തിച്ചിരുന്നു എങ്കിലും ക്രമേണ  ബോട്ടുപയോഗിച്ച്  അക്കരെ ഇക്കരെ വേഗത്തില്‍ എത്തിച്ചുവന്നു. കുട്ടനാട്ടിന്റെ വെള്ളക്കുഴി എന്ന പേര് മാറ്റി തലങ്ങും വിലങ്ങും റോഡുകള്‍ ഉണ്ടാക്കി ഗതാഗത  സൗകര്യം വര്‍ദ്ധിപ്പിക്കാന്‍  ഈ റോഡ്‌  നിര്‍ണായകമായ പങ്കു വഹിച്ചു. പരിസ്ഥിതിക്ക്  ഗണ്യമായ  ആഘാതം ഉണ്ടാക്കാനും ഈ റോഡ്‌  കാരണമായി.

ഞങ്ങള്‍ക്ക് ഈ റോഡിന്റെ വരവ്  1957 ല്‍ ഒരു ഉത്സവം തന്നെയായിരുന്നു. വിവിധ തരം വാഹനങ്ങള്‍ പോലും പലരും ആദ്യമായി കാണുകയായിരുന്നു.  ഇന്നും ഏറ്റവും തിരക്കുള്ള ഒരു ബസ്സ് റൂട്ടാണ് ഇതു. വെള്ളപ്പൊക്കത്തില് പല ഭാഗവും ഒലിച്ചു പോകുകയും പല സ്ഥലങ്ങളിലും വണ്ടിയുടെ ചക്രം താഴ്ന്നു പോകുകയും ചെയ്യുക പതിവായിരുന്ന  ഈ റോഡ്‌ അടുത്ത കാലത്തു ADB ലോണ്‍ വാങ്ങി ഒരു മാതിരി നന്നാക്കി എന്ന് പറയാം. ചങ്ങനാശേരിയില്‍ നിന്നു എറണാകുളത്തേക്കുള്ള ഏറ്റവും  ദൂരം കുറഞ്ഞ വഴിയാണിത്.  

ഞങ്ങള്‍ കുട്ടികള്‍ ആദൃമാദ്യം ബസ്സില്‍ കയറാനുള്ള കൊതി തീര്‍ക്കാന്‍ എങ്ങനെയെങ്കിലും  അന്നത്തെ കുറഞ്ഞ ബസ് ചാര്‍ജായ രണ്ടണ ഉണ്ടാക്കി മങ്കൊമ്പില് നിന്നു നെടുമുടി വരെ ബസ്സില്‍ യാത്ര ചെയ്തു നോക്കും. കയ്യില്‍ പണം ഇല്ലാത്തത് കൊണ്ടു തിരിച്ചു വെറുതെ നടന്നു പോന്ന അവസരങ്ങള്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ അതൊരു ഹരമായിരുന്നു സിനിമയ്ക്ക് പോകുന്നത് പോലെ.

വര്‍ഷങ്ങളായി   ഈ റോഡില്‍   മഴക്കാലത്ത്  കുഴികളും  മറ്റും ഉണ്ടായി   ഉപയോഗ ശൂന്യമായിരുന്നു.  ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്   ഏഷ്യന്‍  ബാന്കിന്റെയോ  മറ്റോ  കടടം വാങ്ങി  ഇപ്പോള്‍   ഈ പ്രശ്നം  അപൂര്‍വമാണ്, മഴക്കാലത്ത്  വെള്ളം കയറി  തടസ്സം ഉണ്ടകാരുന്ടു  എങ്കിലും . റോഡിന്റെ  രണ്ടു വശവും കല്‍ക്കെട്ടു കെട്ടി  ഉറപ്പാക്കി , സ്വാമി നാഥന്‍  കമ്മീഷന്‍ നിര്‍ദ്ദേശിച്ച  കനാല്‍ വികസനം മാത്രം  ഒന്നുമൊന്നും ആയില്ല.  റോഡിനെ  രണ്ടു വശത്തും  അനധികൃത   കുടിയേറ്റവും  കച്ചവടക്കാരും പ്രശ്നം ഉണ്ടാകുമെന്നതാവാം  കാരണം . 



Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും