16 : " ആടു മാട് കറിവേപ്പില ചാക്കോ പാട്ടയുണ്ടോ?”


ഞങ്ങളുടെ നാട്ടില്‍ ആടിനെ വളര്‍ത്തുന്നത്‌ പാലിനു വേണ്ടി മാത്റമായിരുന്നു. പക്ഷെ  ആടിനെ വളര്ത്തുന്നയിടത്തില്‍  ചെടികള്‍ ഒന്നും ഉണ്ടാവുകയില്ല. എല്ലാ പച്ചിലയും ആട് തിന്നു തീര്‍ക്കും. ആടിന്റെ ഗുളിക രൂപത്തില്‍ ഉള്ള കാഷ്ടം ( പുഴുക്ക) കരിവേപ്പിനും മറ്റും നല്ല വളം ആണെന്ന് മാത്രം.  അന്നത്തെ കാലത്ത് നാട്ടില്‍ ആട്ടിറച്ചി അപൂര്‍വമാണ്. ഞങ്ങള്‍ക്ക് ആടു പല രീതിയിലും പ്രയോജനപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ വള്ളത്തില്‍ പോകുമ്പോള്‍ ആടിനെ കയറ്റുക ഒരു പതിവായിരുന്നു. ആടിനു ബാലന്‍സ്‌ നിലനിര്‍ത്താന്‍ അപാരമായ  കഴിവുണ്ട്‌. ഞങ്ങളുടെ കൂടെ ആടുണ്ടെങ്കില് വള്ളം മറിയുമെന്നു ഭയപ്പെടെണ്ട. അത്രമാത്രം കൃതൃമായി ആടു ബാലന്‍സ് ചെയ്യും. ആട് വീട്ടില്‍  വച്ച് തന്നെ  പ്രസവിച്ചു കുട്ടികള്‍ ഉണ്ടാവുമ്പോള്‍ പെണ്‍കുട്ടിയാണെങ്കില്‍ വളര്‍ത്തി  ഇണ ചേര്‍ത്ത്  പാല് കറക്കാന്‍ കഴിയും എന്നുള്ളത് കൊണ്ടു വളരെ സന്തോഷമാണ്. എന്നാല്‍ മുട്ടനാടാണെങ്കില്‍ വലിയ താല്പര്യം ഉണ്ടാവുകയില്ല. എങ്കിലും  തീറ്റ കൊടുത്തു വളര്‍ത്തും . ഒരു മാതിരി വളരുന്നത്‌ വരെ.

ചുറ്റും വെള്ളം  കയറിക്കിടക്കുമ്പോള്‍ വള്ളത്തില്‍ വരുന്ന ചില കച്ചവടക്കാരില്‍  ഒരാള്‍ വാങ്ങുന്ന സാധനങ്ങള്‍, ആടു മാട് കോഴി കറിവേപ്പില ചാക്കു പാട്ട  പേപ്പര്‍ എന്നിവയാകും. അവര്‍ താളാത്മകമായി “ആടു മാട് കറിവേപ്പില  ചാക്കോ പാട്ടയുണ്ടോ?” എന്ന്  വിളിച്ചു കൊണ്ടാണ് വരുന്നത്.  അവര്‍ വന്നാല്‍ വില പറയുമ്പോള്‍ ആടിനെ തൊടാന്‍ അനുവദിക്കരുത് എന്ന് പറയുന്നു. കാരണം ആടിനെ അവര്‍ ഒന്നു തഴുകി മര്മ്മത്തില്‍ ഒരു പ്രയോഗം നടത്തിയാല്‍ പിന്നെ ആടിനെ വില്കുക തന്നെയെ  മാര്‍ഗമുള്ളൂ. വില ഒത്താലും ഇല്ലെങ്കിലും. അവര്‍ പോയി ഒന്നു രണ്ടു ദിവസത്തിനകം ആടു ചത്തു പോകും, അവരുടെ മര്മ്മാണി പ്രയോഗത്തില്‍. കേട്ടറിഞ്ഞതാണ്, എന്നാലും. ചിലരുടെ അനുഭവം പഠിപ്പിച്ചതാവാം.  “ വെടക്കാക്കി  തനിക്കാക്കുക”  എന്ന പ്രയോഗം  കോഴിക്കോട്ടു വന്നതിനു ശേഷം ആണ് കേട്ടത്, ഇത്  തന്നെ  അക്ഷരാര്‍ത്ഥത്തില്‍  അവര്‍ ചെയ്യുന്നു എന്ന് സാരം .  


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും